‘അഗ്നിപഥി’നെ ചോദ്യംചെയ്ത് പ്രിയങ്കാ ഗാന്ധി

കരാറടിസ്ഥാനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതിയായ അഗ്നിപഥിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സായുധസേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് തങ്ങള്‍ക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. പതിനെട്ട് വയസ്സ് തികഞ്ഞ കുട്ടികളെ നാലു വര്‍ഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ്.