AICC ആസ്ഥാനത്തെ പോലീസ് നടപടി; സ്പീക്കറെ കണ്ട് പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍

എ ഐ സി സി ആസ്ഥാനത്ത് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ദില്ലി പോലീസിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാതി അറിയിച്ചു.ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ടത്.ദില്ലി പോലീസിൻ്റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചു.എ ഐ സി സി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു.