രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. ഇന്നലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും നവീൻ പട്നായിക്കുമായും രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. ചർച്ചകളിൽ ആരുടെയും പേര് രാജ്നാഥ് സിംഗ് മുന്നോട്ടു വച്ചില്ല. സർക്കാർ പക്ഷത്തു നിന്ന് ഇതുവരെ ആരും സംസാരിച്ചില്ലെന്നും ഗോപാൽകൃഷ്ണ ഗാന്ധിയെ പോലൊരാളെ രാഷ്ട്രപതിയാക്കിയാൽ സമവായം ആകാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.