സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ആദ്യം ബി ജെ പി പറഞ്ഞിരുന്നത് യോഗി അയോദ്ധ്യയിൽ നിന്ന് മത്സരിക്കുമെന്നാണ്. പിന്നീടത് മദുരയും പ്രയാഗ്‌രാജുമൊക്കെയായി. എന്നാൽ ഇപ്പോൾ യോഗി മത്സരിക്കുന്നത് ഖൊരക്‌പൂരിൽ നിന്നാണെന്ന് പറയുന്നു. പാർട്ടിയുടെ ഈ തീരുമാനം തനിക്കിഷ്ടമായെന്നും യോഗി അവിടെത്തന്നെയാണ് നിൽക്കേണ്ടതെന്നും മറ്റൊരിടത്തേക്കും പോകേണ്ട ആവശ്യമില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.