ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 2.6 ലക്ഷം കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,041 ഒമൈക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയർന്നു. അകെ രേഖപ്പെടുത്തിയ കേസുകളുടെ 3.85 ശതമാനവും ആക്ടീവ് കേസുകളാണെന്നത് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. 14,17,820 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്