യുപിയില്‍ ബിജെപി വിട്ട രണ്ട് മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നും രാജിവെച്ച രണ്ട് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി എന്നിവര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്ത ചടങ്ങിലാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നത്. രാജിവെച്ച ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വെര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും എസ്പിയില്‍ ചേര്‍ന്നു.