മൊബൈല്‍ ഗെയിമിംഗ് അപകടം; നിയന്ത്രണ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസം ഫ്രീ ഫയര്‍ കളിക്കുന്നതിനിടെ 11 കാരന്‍ ആത്മഹത്യ ചെയ്തിരുന്നു.