പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സിപിഎം സഖ്യം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം. കോണ്‍ഗ്രസ് സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചിട്ടുമുണ്ട്. ചില നീക്കുപോക്കുകള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പല്‍ ബസു പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്തര്‍പ്രദേശ് ബിജെപിയില്‍ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയില്‍ നിന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടിയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.