‘ഹിറ്റ്ലര്‍ സസ്യാഹാരി ആയിരുന്നു, ആളുകളെ ഭാവം വച്ച് മനസിലാക്കാനാവില്ല’; 26കാരന്‍റെ വധശിക്ഷ ശരിവച്ച് കോടതി

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 26 വയസുകാരന്‍റെ വധശിക്ഷ ശരിവച്ചുകൊണ്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ചാണ് ഇരുപത്തിയാറുകാരന്‍റെ വധശിക്ഷ കുറയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥനും ജസ്റ്റിസ് ജി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദമാക്കിയത്. ശിക്ഷ ജീവപരന്ത്യമാക്കി കുറയ്ക്കണമെന്നായിരുന്നു കോടതിയുടെ മുന്നിലെത്തിയ അപേക്ഷ.