തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി; രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

കേരളത്തിലും കൊവിഡ് രോഗവ്യാപന തോത് ഉയരാന്‍ തുടങ്ങിയതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ നല്‍കേണ്ടി വരിക. നേരത്തെ ഇത് 200 രൂപയായിരുന്നു. കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് പിഴ തുക ഉയര്‍ത്തി അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.