ബികാനീർ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്സ്പ്രസ് ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിൻ്റെ അഞ്ചോളം ബോഗികൾ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. അപകടനത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.