രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; പ്രതിദിന നിരക്ക് രണ്ടര ലക്ഷത്തിലേക്ക്

ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധനവാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം 24 മണിക്കൂറില്‍ 84,825 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം പകുതിയില്‍ കുറവാണ്. ,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.