ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ഗുരുതര സാഹചര്യമെന്ന് സുപ്രീം കോടതി

ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ​ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന. എംആർ ഷാ, ബി.വി നാ​ഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി 498A പ്രകാരം മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച സ്ത്രീയുടെ അപ്പീലിന്മേൽ വിധി പറയുകയായിരുന്നു കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിക്കാതിരിക്കുമ്പോൾ ഇരയാക്കപ്പെടുന്നയാൾ കൂടുതൽ ദുർബലയാകാൻ ഇടവരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.