പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ വീ​ഴ്ച: ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര അ​ധ്യ​ക്ഷ​യാ​യ സ​മി​തി അ​ന്വേ​ഷി​ക്കും

പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ റോ​ഡി​ൽ ത​ട​ഞ്ഞ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം കോ​ട​തി അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. വി​ര​മി​ച്ച മു​ൻ ജ​സ്റ്റി​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​ബ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​മി​തി​യി​ലു​ണ്ടാ​കു​ക. സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ഇ​നി​യു​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മി​തി സ​മ​ര്‍​പ്പി​ക്കും.