രണ്ട് ലക്ഷത്തോടടുത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു. 1.94 ലക്ഷം കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകള്‍ 1.5 ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 442 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തേക്കാള്‍ കൂടുതലാണിത്. രാജ്യത്ത് ഇതുവരെയായി 4,868 ഒമിക്രോണ്‍ കേസുകളാണുള്ളത്. ഒമിക്രോണ്‍ ബാധിതർ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്‌.