ക​ർ​ണാ​ട​ക​യി​ലെ പ്ലാ​ന്‍റി​ൽ വാ​ത​ക ചോ​ർ​ച്ച; ഇ​രു​പ​തോ​ളം പേ​ർ ആ​ശു​പ​ത്രി​യി​ൽ

ക​ർ​ണാ​ട​ക​യി​ലെ മ​ത്സ്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ രാ​സ വാ​ത​ക ചോ​ർ​ച്ച. ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കാം​പ​ടി​യി​ലു​ള്ള എ​വ​റ​സ്റ്റ് സീ ​ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റി​ന്‍റെ പാ​ന്‍റി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യം 80ലേ​റെ ജീ​വ​ന​ക്കാ​ർ പ്ലാ​ന്‍റി​ലു​ണ്ടാ‍​യി​രു​ന്നു. വാ​ത​ക ചോ​ര്‍​ച്ച​യ്ക്ക് ശേ​ഷം ജീ​വ​ന​ക്കാ​ർ​ക്ക് ശ്വാ​സ​ത​ട​സ​വും ക​ണ്ണി​ല്‍ എ​രി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.