ഗോ​വ​യി​ൽ സ്വ​ത​ന്ത്ര എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഗോ​വ​യി​ൽ മ​ന്ത്രി​യും സ്വ​ത​ന്ത്ര എം​എ​ൽ​എ​യു​മാ​യ ഗോ​വി​ഡ് ഗൗ​ഡെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 2017 മു​ത​ൽ അ​ദ്ദേ​ഹം ബി​ജെ​പി സ​ർ​ക്കാ​റി​ൽ ക​ല- സാം​സ്കാ​രി​ക വ​കു​പ്പ്, ആ​ദി​വാ​സി​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്ന് പ്ര​യോ​ളി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഫെ​ബ്രു​വ​രി 14നാ​ണ് ഗോ​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.