ആദായനികുതി റിട്ടേണ്‍ മാര്‍ച്ച് 15 വരെ ഫയല്‍ ചെയ്യാം; തീയതി പുതുക്കി കേന്ദ്രം

ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള തിയതി നീട്ടില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തി. ഡിസംബര്‍ 31 ന് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിരുന്നു. തീയതി നീട്ടില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയ കേന്ദ്രസര്‍ക്കാര്‍ സമയം മാര്‍ച്ച് 15 വരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.