ഉത്തര്‍പ്രദേശ് ബിജെപിയില്‍ വന്‍ പൊട്ടിത്തെറി; മന്ത്രിക്ക് പിന്നാലെ മൂന്ന് എം.എല്‍.എമാരും രാജിവെച്ചു

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശ് ബി.ജെ.പി.യില്‍ വന്‍ പൊട്ടിത്തെറി. ഒരു മന്ത്രിയും മൂന്ന് എം.എല്‍.എമാരും പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, എം.എല്‍.എമാരായ റോഷന്‍ ലാല്‍ വര്‍മ, പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്.