മധ്യപ്രദേശില്‍ 2000 കോടിയുടെ ആദി ശങ്കരന്റെ പ്രതിമ; 2.56 ലക്ഷം കോടിയുടെ കടം ചൂണ്ടിക്കാട്ടി പ്രതിപക്ഷം

ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ 2000 കോടി രൂപയുടെ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര മ്യൂസിയവും സ്ഥാപിക്കും. ആചാര്യ ശങ്കര്‍ സംസ്‌കൃതിക് ഏക്താ ന്യാസിന്റെ ബോര്‍ഡ് ട്രസ്റ്റി യോഗത്തെ അഭിസംബോധന ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് കഴിഞ്ഞ ആഴ്ച പദ്ധതി പ്രഖ്യാപിച്ചത്.