ഡല്‍ഹിയില്‍ സ്വകാര്യ ഓഫീസുകള്‍ പൂട്ടുന്നു, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കോവിഡ് രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്ക് ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാന്‍ നിര്‍ദേശം. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ഓഫീസുകള്‍ പകുതി ഹാജരിലാണ് പ്രവര്‍ത്തിക്കുന്നത്.