കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്ദുൾ റാഷിദ് തോക്കർ എന്നിവരാണെന്നും ഇരുവരും അൽ-ബദർ ഭീകര സംഘടനയുടെ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു. കുൽഗാമിനും അനന്ത്‌നാഗിനും ഞായറാഴ്ച രാത്രി സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത ഭീകര സംഘടനയായ അൽ-ബദറിന്റെ രണ്ട് ഭീകരർ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.