ജെ​ല്ലി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കി ത​മി​ഴ്നാ​ട്

കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ജെ​ല്ലി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ല്‍​കി. ജ​നു​വ​രി​യി​ല്‍ പൊ​ങ്ക​ല്‍ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ജെ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്ന​ത്. കാ​ള​യു​ടെ ഉ​ട​മയ്​ക്കും ഒ​രു സ​ഹാ​യി​ക്കും മാ​ത്ര​മാ​ണ് റിം​ഗി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​മ​തിയുള്ളത്. ഇ​വ​ര്‍ ര​ണ്ട് ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​ന്‍റെ രേ​ഖ​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.