ഗോവയില്‍ യുവമോര്‍ച്ച നേതാവും മന്ത്രിയുടക്കം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഞായറാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനൻ ടിൽവേ ആരോപിച്ചു.