ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്; ലാ​ബി​നെ​തി​രെ അ​ന്വേ​ഷ​ണം

എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള നി​ല​വി​ലു​ള്ള ലാ​ബി​ന്‍റെ സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. പു​തി​യ ലാ​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. റോം-​അ​മൃ​ത്സ​ർ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ എ​ത്തി​യ 173 യാ​ത്ര​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ലാ​ബി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​നെ​തി​രെ പ​രാ​തി​പ്പെ​ട്ടു. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ പി​ന്നീ​ട് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു.