അമൃത്സറിൽ വിമാനമിറങ്ങിയവർക്ക് കൂട്ടമായി കോവിഡ്: ലാബിനെതിരെ അന്വേഷണം

ഇറ്റലിയിൽനിന്നു പഞ്ചാബിലെ അമൃത്സറിൽ വിമാനമിറങ്ങിയ യാത്രക്കാരിൽ ഭൂരിഭാഗത്തിനും കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ, പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ അന്വേഷണം. പരിശോധനാഫലം ശരിയല്ലെന്നു വ്യാപക പരാതിയുണ്ടായിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ സേവനങ്ങൾക്കു പകരം പ്രാദേശിക ലാബിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തി.