പാർലമെന്റിലും കോവിഡ് ഭീതി; 402 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്. ആകെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഈ മാസം നാലുമുതൽ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സർക്കാർവൃത്തം അറിയിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.