‘സംശയം വേണ്ട, ബിജെപി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും’; യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിലാണ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തും, ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.