കോവിഡ്: ഫെബ്രുവരിയിൽ രാജ്യത്ത് വൻ വർധനവുണ്ടാകുമെമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ മുന്നറിയിപ്പ്

ഫെബ്രുവരി 1നും 15 നും ഇടയിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആർ മൂല്യം) അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്.