ഹരിയാനയിൽ ശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ

ഹരിയാനയിലെ ഗുരുഗ്രാമിൽ ശിശുക്കളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. കൈക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. “പ്രതികൾ രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു. കുട്ടികളെ കടത്താൻ ടാക്സിയും വിളിച്ചു. യാത്രയ്ക്കിടെ സ്ത്രീകൾക്ക് നിരവധി ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.