ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് പി.ചിദംബരം

വരാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാഗ്രഹിക്കുന്ന ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും സംഖ്യത്തിന് തയ്യാറെടുത്തിട്ടുണ്ടെന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗോവ ചുമതലയുള്ള മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.