സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയര്‍ത്തി കമ്മീഷന്‍

ലോക്‌സഭ, നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയര്‍ത്തി കമ്മീഷന്‍. 2014ല്‍ നിന്ന് പത്തു ശതമാനമാണ് വര്‍ധിപ്പിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.