മൗനം പ്രോത്സാഹനമാകുന്നു: വിദ്വേഷ പ്രസംഗങ്ങളില്‍ പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാര്‍ഥികള്‍

രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. പ്രധാനമന്ത്രിയുടെ മൗനം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും കത്തില്‍ പറയുന്നു