പ്രധാനമന്ത്രിയെ വ​ഴി​യി​ൽ ത​ട​ഞ്ഞ​വ​ർ​ക്ക് 200 രൂ​പ പി​ഴ; 150 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

പ​ഞ്ചാ​ബി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 150 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ര​മാ​വ​ധി 200 രൂ​പ മാ​ത്രം പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സെ​ടു​ത്ത വി​വ​രം പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ഫ്ഐ​ആ​റി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ട്ടി​ൻ​ഡ ഹു​സൈ​നി​വാ​ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു ഫ്ളൈ​ഓ​വ​റി​ൽ​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞി​ട്ട​ത്.