കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ, പൊതുഗതാഗതം അനുവദിക്കില്ല

കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയില്‍ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്.