പഞ്ചാബില്‍ തന്നെ മറികടന്നേ പ്രധാനമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടാകൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബില്‍ തന്നെ മറികടന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം ഉണ്ടാകൂ എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായാല്‍ ആദ്യ വെടിയുണ്ട ഏറ്റുവാങ്ങുന്നത് താനായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആണ്. പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നില്ല. പഞ്ചാബിനെ മോശം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.