മോദി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് മമത

ബംഗാളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിന് അടിസ്ഥാനമായത്. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു മമത ബാനര്‍ജിയുടെ പരിഹാസം. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം താന്‍ നിര്‍വ്വഹിച്ചെന്നായിരുന്നു മമത പറഞ്ഞുവച്ചത്. ഉദ്ഘാടന പരിപാടി യഥാസമയം അറിയിക്കാത്തതിലും മമത വിമര്‍ശനമുന്നയിച്ചു.