സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ദു

സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് നവജ്യോത് സിങ് സിദ്ദു വിമര്‍ശിച്ചു. പഞ്ചാബില്‍ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.