ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ വളര്‍ച്ചാനിരക്കില്‍ 1.5ശതമാനം കുറവുണ്ടാക്കിയേക്കും

ഒമിക്രോണിനെതുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി) ത്തില്‍ 1.50ശതമാനംവരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുക. കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയില്‍ വില വര്‍ധന, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചെലവിലെ വര്‍ധന, അര്‍ധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസ്സങ്ങള്‍ തുടങ്ങിയവയാകും രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുക.