രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,007

രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ മുക്തര്‍ 1,199ആയി. 876 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 465 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക(333), രാജസ്ഥാന്‍(291), കേരളം(284) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.