24 മണിക്കൂറിനിടെ 1,17,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 302 മരണങ്ങളും സംഭവിച്ചു. നിലവില്‍ രാജ്യത്ത് 3,71,363 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 30,836 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,71,845 ആയി. മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നു.