പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയില്‍ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു

സുരക്ഷവീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. സുരക്ഷ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് മൂന്നാംഗസമതിയെ നിയോഗിച്ചത്. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന അധ്യക്ഷനായ സമതിയില്‍ ഐബി ജോയിന്‍ ഡയറക്ടറും, എസ്പിജി ഐജിയും അംഗങ്ങളാണ്. സംഭവം അന്വേഷിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.