പഞ്ചാബിലെ സുരക്ഷാവീഴ്ച; രാഷ്ട്രപതിയോട് നേരി‌ട്ട് വിശദീകരിച്ച് പ്രധാനമന്ത്രി

പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നേരിട്ട് വിശദീകരിച്ചു. സുരക്ഷാ വീഴ്ചയില്‍ രാഷ്ട്രപതി ആശങ്കയറിയിച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും 40 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. സംഭവം ഗൗരവമേറിയതാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. അതേസമയം, സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.