സൂറത്തില്‍ വാതക ചോര്‍ച്ച; ആറ് മരണം, ഇരുപത് പേര്‍ ആശുപത്രിയില്‍

ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. പ്രിന്റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്.സൂറത്തിലെ സച്ചിന്‍ ജിഐഡിസി ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്നാണ് രാസവസ്തു ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സൂറത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.