ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കി ഹോങ്കോങ്

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഹോങ്കോങ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി. ഇന്ത്യക്കുപുറമെ ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപൈന്‍സ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.