ജോ​ലി ത​ട്ടി​പ്പ്; ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി അ​റ​സ്റ്റി​ൽ

ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി കെ.​ടി രാ​ജേ​ന്ദ്ര ബാ​ലാ​ജി അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ എ​ഡി​എം​കെ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ബാ​ലാ​ജി​യെ കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ ഹൊ​സൂ​രി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം ബാ​ലാ​ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. വി​രു​ത​ന​ഗ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല​ണ് അ​റ​സ്റ്റ്.