സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ല; പ്ര​ധാ​ന​മ​ന്ത്രി തി​രി​കെ​പോ​കേ​ണ്ടി​വ​ന്ന​തി​ൽ ഖേ​ദി​ക്കു​ന്നു: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യി​ൽ സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജീ​ത് സിം​ഗ് ച​ന്നി. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങി​പ്പോ​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക പ്ര​തി​ഷേ​ധം സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​ര​ത്തെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നാ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ച​ന്നി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.