കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ വകുപ്പിന് കൈമാറി

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ വകുപ്പിന് കൈമാറി. വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ വിഎന്‍ ചൗധരിയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍മാര്‍ഷല്‍ മാന്‍വേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത സൈനിക തല അന്വേഷണം. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന് തൊട്ടുമുന്‍പ് ഒരു റെയില്‍വെ ലൈനിനെ പിന്തുടര്‍ന്നാണ് പറന്നിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.