പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു തുടരും

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് രാജി സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.