ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് 101-ാം സ്ഥാനം; മുന്നിൽ സോമാലിയ അടക്കം 15 രാജ്യങ്ങൾ മാത്രം

116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. സോമാലിയ അടക്കം 15 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയെക്കാൾ മോശം സാഹചര്യത്തിലുള്ളത്. പാപ്പുവ ന്യൂഗിനിയ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, കോംഗോ, മൊസാംബിക്, സിയേറ ലിയോൺ, തിമോർ ലെസ്‌തെ, ഹെയ്തി, ലൈബീരിയ, മഡഗാസ്‌കർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഛാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, യെമൻ, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്.